കാസർഗോഡ് പടരുന്ന ഷിഗെല്ലയെ നാം എന്തിനു പേടിക്കണം / കരുതണം?

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം വികസ്വര രാഷ്ട്രങ്ങളിൽ 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഒരു പ്രധാന മരണ കാരണമാണ് ഷിഗെല്ല. കൊറോണ പോലെ ഒരു മഹാമാരിയായി പലതവണ ധാരാളം മരണങ്ങൾക്ക് കാരണം ആയതാണ് ഷിഗെല്ല. ലോകമഹായുദ്ധ കാലത്തും, 1970 കളിലും ലോക രാജ്യങ്ങളിൽ പടർന്നു പിടിച്ച ഒന്നാണ് ഈ മഹാമാരി.

പടരുന്ന രീതി?

രോഗിയുടെ മലത്തിലൂടെ രോഗാണു വെള്ളത്തിലും മണ്ണിലും കലരുകയും, രോഗാണു മലിനമായ കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലായ്മയിലൂടെ മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടരും.

എന്തുകൊണ്ട് മാരകം?

ചെറിയ അളവിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ പോലും വയറിലെ അമ്ലത്തെ ( Gastric acid barrier) അതിജീവിക്കാൻ ഷിഗെല്ലക്ക് കഴിയും. ഇത് കോളറ, Ecoli മുതലായ മറ്റു രോഗാണുക്കളിൽ നിന്നും ഷിഗെല്ലയെ വ്യത്യസ്തമാക്കുന്നു. മൂന്നുതരം (entero toxin) ഉണ്ടാക്കുകയും ചെയ്യുന്നു. ഈ enterotoxin കോശങ്ങളെ ബാധിക്കുകയും രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു

കുട്ടികളിൽ ശ്രദ്ധിക്കേണ്ട രോഗലക്ഷണം?

കഠിനമായ പനി, ക്ഷീണം, തലവേദന, വയറിളക്കം, വയറുവേദന, വയറു കോച്ചിപ്പിടിക്കുക, പിന്നീട് മലത്തിൽ രക്തം എന്നിവ പ്രധാനമായും കാണുന്നു. വയറിളക്കം തുടക്കത്തിൽ വെള്ളം പോലെയായിരിക്കാം. പിന്നീട് രക്തം കാണുകയും ചെയ്യാം.

കുട്ടിക്ക് വിശപ്പില്ലായ്മ, കഠിനമായ ക്ഷീണം, വളരെ തവണ വയറിളകി പോകുക എന്നിവ ഇവയുടെ പ്രത്യേകതകളാണ്. വയറിളക്കത്തോടൊപ്പം ജെന്നി, അപസ്മാരം എന്നിവയും കാണാറുണ്ട്

രോഗം ഗുരുതരമായാൽ?

ജന്നി, അവസ്മാരം, കടുത്ത അണുബാധ, വൃക്കകളെ ബാധിക്കാം. കുട്ടികളിൽ പോഷകാഹാരക്കുറവ്, മലദ്വാരം പുറത്തേക്ക് തള്ളുക. എന്നിവ ഉണ്ടാക്കാം.

ചികിത്സാ രീതി?

രോഗം പടരുന്ന സാഹചര്യത്തിൽ രോഗലക്ഷണം ഉള്ളവർ വൈദ്യസഹായം ഉടൻ തേടുക. ഒരു ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധ ആയതിനാൽ ചികിത്സയ്ക്ക് antibiotic ആവശ്യമായി വരും.

ഒപ്പം നിർജലീകരണം തടയാൻ ORS, ZINC എന്നിവയും നിർജലീകരണം ഉള്ള കുട്ടികൾക്ക് iv fluids ആവശ്യമായി വരും. കൃത്യസമയത്ത് ചികിത്സിക്കുകയാണ് രോഗം ഗുരുതരമാകാതിരിക്കാൻ ഉള്ള മാർഗം.

വയറിളക്കം ഉള്ള കുട്ടിക്ക് എന്തെല്ലാം ഭക്ഷണം നൽകാം?

നിർജലീകരണം തടയാൻ ORS ലായനി ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം ഉപ്പിട്ടത്, കരിക്കിൻ വെള്ളം മുതലായ നൽകാം.

വെറും വെള്ളം നൽകുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.ORS ലായനി തന്നെ നൽകണം. സാധാരണ ആവിയിൽ പുഴുങ്ങിയ ഭക്ഷണം നൽകുക. കുറുക്ക് കഴിക്കുമെങ്കിൽ കൊടുക്കണം. ജ്യൂസുകൾ ഒഴിവാക്കുക.

വയറിളക്കത്തിന് ശേഷം പോഷകാഹാരക്കുറവ് വരാൻ സാധ്യതയുണ്ട്. ആയതിനാൽ വയറിളക്കത്തിന് ശേഷം മൂന്നാഴ്ച പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം നൽകുക.

പ്രതിരോധം അറിയുക രോഗം തടയുക

വ്യക്തിശുചിത്വം പാലിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക. മലമൂത്രവിസർജനം പുറത്ത് തുറന്ന സ്ഥലത്ത് ചെയ്യാതിരിക്കുക.ഏറ്റവും പ്രധാനം വൃത്തിയായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

ഡയപ്പറുകൾ ശരിയായവിധം സംസ്കരിക്കുക. നല്ലവണ്ണം പാകംചെയ്ത ഭക്ഷണം കഴിക്കുക. രോഗ ലക്ഷണമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.

കണ്ടുപിടിക്കാനുള്ള മാർഗം എന്ത് ?

മല പരിശോധനയിലൂടെ കണ്ടുപിടിക്കാനാകും.stool routine, stool culture എന്നീ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും.

കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമോ?

തീർച്ചയായും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ മരണകാരണമാകാനുള്ള സാധ്യതയേറെയാണ്. കൃത്യമായ ചികിത്സയും പരിശോധനയും അനിവാര്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News