K. Krishnankutty : ഈ സാമ്പത്തിക വർഷത്തിൽ KSEB 1466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി : മന്ത്രി കെ കൃഷ്ണൻ കുട്ടി

ഈ സാമ്പത്തിക വർഷത്തിൽ KSEB 1466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി(K. Krishnankutty). അതേസമയം സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തിയാൽ മാത്രമേ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളൂവെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ 20 രൂപ കൊടുക്കേണ്ടി വരുന്നതായും മന്ത്രി പറഞ്ഞു.

ചുരുങ്ങിയ ചിലവിൽ വൈദ്യുതി ഉത്പാദനം നടത്തി വില്‍പ്പന നടത്താനാണ് KSEBയുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഡോ.ജോ ജോസഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും : ഇ പി ജയരാജന്‍

ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോ ജോസഫ് (dr jo joseph) തൃക്കാക്കരയിലെ എൽ ഡി എഫ്(LDF) സ്ഥാനാർത്ഥി. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനാണ്(E P Jayarajan) സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലായിരിക്കും സ്ഥാനാർഥി മത്സരിക്കുകയെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

തിരക്കിട്ട ചർച്ചകൾക്കൊടുവിൽ ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here