Camp: ‘സൂര്യകാന്തി’ കുട്ടികളുടെ ക്യാമ്പ് സമാപിച്ചു

കേസരി സ്മാരക ട്രസ്റ്റ് തൈക്കാട് ഗവ. മോഡല്‍ എല്‍പി സ്‌കൂളില്‍ നടത്തിവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ‘സൂര്യകാന്തി’ ക്ക് സമാപനമായി. സമാപന യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായി.

നാടിന് നന്മനല്‍കാന്‍ കെല്‍പുള്ളവരായി വളരണമെന്ന് കഥകളിലൂടെ കുട്ടികളെ ഉപദേശിച്ചാണ് മേയർ മടങ്ങിയത്. കുട്ടികള്‍ക്കുള്ള സര്‍ടിഫിക്കറ്റും സമ്മാനങ്ങളും മേയര്‍ വിതരണം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഭരണസമിതിയംഗം കാരക്കാമണ്ഡപം വിജയകുമാര്‍, മോഡല്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ഷാജി, ജി എസ് സുനിത, സനല്‍ ഡാലുംമുഖം, യൂണിയന്‍ ജില്ലാ ട്രഷറര്‍ അനുപമ ജി നായര്‍, മുന്‍ജില്ലാ വൈസ് പ്രസിഡന്റ് ടി ആര്‍ രമ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News