Dulquer Salman: ‘എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം’; കുഞ്ഞുമറിയത്തിന് ആസംശകളുമായി ദുൽഖർ

മകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടൻ ദുല്‍ഖര്‍ സൽമാൻ(Dulquer Salman). ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി. കുഞ്ഞു രാജകുമാരിയെന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ കുറിപ്പ് തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മറിയത്തിന്റെ(Maryam) അഞ്ചാം ജന്മദിനമാണിന്ന്. മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വര്‍ഷം മുഴുവൻ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, ഞങ്ങളുടെ രാജകുമാരിക്ക് സന്തോഷകരമായ ജന്മദിനം നേരുന്നു. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു ‘നെവര്‍ലാൻഡ്’ (സാങ്കല്‍പിക ദ്വീപ്) ആക്കി നീ മാറ്റുന്നു.

ഞങ്ങളെല്ലാവരും ‘കടല്‍ക്കൊള്ളക്കാരും’ ‘ലോസ്റ്റ് ബോയ്‍സു’മാകുന്നു. നിന്നോടുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്, ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പില്‍ എഴുതിയിരിക്കുന്നു. നസ്രിയ ഉൾപ്പെടെ നിരവധി താരങ്ങളും മറിയത്തിന് ആശംസകളറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News