Dr Jo Joseph : “സെയ്ഫാണ് ഹൃദയവും ഹൃദയപക്ഷവും ഈ കൈകളിൽ “; ഡോ. ജോ ജോസഫിന് ആശംസകള്‍ നേര്‍ന്ന് പ്രേം കുമാര്‍

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് (Dr Jo Joseph) ആശംസാ പ്രവാഹമാണ്.ഹൃദയത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സൂക്ഷ്‌മമായറിയുന്നൊരാൾ, ഹൃദയങ്ങൾ മാറ്റിവെച്ചു പരിചയമായൊരാൾ…മെല്ലെ മെല്ലെയാണറിഞ്ഞത് ഹൃദയത്തെപ്പറ്റി മാത്രമല്ല, ഹൃദയപക്ഷത്തെപ്പറ്റി നന്നായറിയുന്നൊരാളാണ് ഡോ ജോ ജോസഫെന്ന് ….രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം കുമാര്‍ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ആരുടേതെന്നറിയാതെ വാഴക്കാലയിലെ ആ വീട്ടിലെത്തിയത്.ഇലക്ഷൻ കാമ്പയിനുമായ് ബന്ധപ്പെട്ട ചില ആലോചനകൾ. ദയ എന്ന് പേരായൊരു ഡോക്ടറെയാണ് ആദ്യം കണ്ടത്.അല്പനേരം കേട്ടപ്പോഴാണ് ഇതൊരു പതിവ് ഡോക്ടറല്ലെന്ന് തിരിഞ്ഞത്.തെളിമയുള്ള, ഇടത് രാഷ്ട്രീയ നിലപാടുകളുള്ള…
സാമൂഹ്യ ബോധവും ഉത്തരവാദിത്തവും നമ്മളെപ്പോലെ ഡയലോഗിലൊതുക്കാതെ ജീവിതത്തിലും കരിയറിലും പ്രാവർത്തികമാക്കുന്നൊരു ഡോക്ടർ ഫാമിലി.
പിന്നെയാണ് ഡോക്ടർ ജോ വന്നത്.

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സൂക്ഷ്‌മമായറിയുന്നൊരാൾ, ഹൃദയങ്ങൾ മാറ്റിവെച്ചു പരിചയമായൊരാൾ…
എന്നൊക്കെ വിചാരിച്ചാണ് വർത്തമാനം പറയാൻ തുടങ്ങിയത്.
മെല്ലെ മെല്ലെയാണറിഞ്ഞത് ഹൃദയത്തെപ്പറ്റി മാത്രമല്ല,
ഹൃദയപക്ഷത്തെപ്പറ്റി നന്നായറിയുന്നൊരാളാണ് മുന്നിൽ.

ദേശീയ, പ്രാദേശിക സാമൂഹ്യപരിസരങ്ങളിലെ രാഷ്ട്രീയത്തിന്റെ മിടിപ്പുകളെപ്പറ്റി സൂക്ഷ്‌മമായറിയുന്ന, അറിയുന്നതിലേറെ കൃത്യമായാവിഷ്ക്കരിക്കുന്ന, ചിട്ടയായ രാഷ്ട്രീയ പ്രവർത്തന പരിചയമൊപ്പമുള്ളൊരു കേഡറാണ് മുന്നിൽ.
നല്ലൊരു സഖാവാണ് ഡോക്ടർ വേഷത്തിൽ മുന്നിൽ.
പേര് ഡോക്ടർ ജോ ജോസഫ്.

ഇന്ന് പിന്നെയും സഖാവ് ജോയുടെ പേര് കേൾക്കുന്നു.
ഇന്നലെ കേട്ടതിലും സന്തോഷമേറിയ പേര്.
സെയ്ഫാണ് ഹൃദയവും ഹൃദയപക്ഷവും ഈ കൈകളിൽ.
ഉറപ്പാണ് നൂറ്; ഉറപ്പാണ് തൃക്കാക്കര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News