ഉഷ പണിക്കര്‍ അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. കെ എന്‍ പണിക്കരുടെ ഭാര്യ ഉഷ പണിക്കര്‍ (86) അന്തരിച്ചു. ജവഹര്‍ നഗറിലെ നികുഞ്ജം ഫോര്‍ച്യൂണ്‍ 9ബി ഫ്‌ളാറ്റിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളി പകല്‍ 12.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

അര്‍ബുദ- ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : രാഗിണി, ശാലിനി (ഇരുവരും ബാംഗ്ലൂര്‍). മരുമക്കള്‍ : പീതാംബരന്‍, രമണ്‍

രാജസ്ഥാന്‍ സ്വദേശിയായ ഉഷയും കെ എന്‍ പണിക്കരും ജയ്പുര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് പരിചയത്തിലായത്.

രാജസ്ഥാനിലെ മാര്‍വാഡി കുടുംബാംഗമായ ഉഷയും കെ എന്‍ പണിക്കരും വലിയ എതിര്‍പ്പുകളെ നേരിട്ടായിരുന്നു വിവാഹിതാരായത്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഉഷ കെ എന്‍ പണിക്കര്‍ക്കൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News