തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെക്കുറിച്ചുള്ള വാർത്തകളാണ് ഇന്ന് നവ മാധ്യമങ്ങളിലടക്കം നിറയുന്നത്. ഡോക്ടർ എന്ന നിലയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ ഉൾപ്പെടെയുള്ള വാർത്തകളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ.
സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് ഡോ ജോ ജോസഫിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്.
പ്ലാനിംഗ് ബോർഡ് അംഗം, ന്യൂറോ സർജൻ, കേരളാ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ് പങ്കുവച്ച കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.
സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും ഹൃദ്രോഗ ചികിത്സാരംഗത്തും അക്കാദമിക്ക് മേഖലയിലും മികവുറ്റ സംഭാവന നൽകിവരുന്ന കാർഡിയോളജിസ്റ്റ് ഡോ ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നറിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ഡോ. ഇക്ബാൽ കുറിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ എനിക്ക് ഡോ ജോസിനെ അറിയാം. സാമൂഹ്യപ്രതിബന്ധതയും രോഗികളോടുള്ള കാരുണ്യത്തോടെയുള്ള പെരുമാറ്റവും ഡോ ജോസിനെ എല്ലാകാലത്തും ശ്രദ്ധേയനാക്കിയിരുന്നു.
കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിലും ഡോ ജോസ് പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. 2018-19 ലെപ്രളയകാലത്തും കോവിഡ് വ്യാപനകാലത്തും സാമൂഹിക ആരോഗ്യ ഇടപെടലുകൾ നടത്തി ജനങ്ങൾക്ക് ആശ്വാസം പകരാൻ ഡോ ജോസ് മൗലിക സംഭാവന നൽകി. ഇടത് മുന്നണിയുടെ 100 മത് എം എൽ എ ആയി കേരള രാഷ്ട്രീയചരിത്രത്തിൽ സ്ഥാനം പിടിക്കാൻ ഡോ ജോ ജോസഫിനു കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.