മുന്‍ എംഎല്‍എ യു എസ് ശശി അന്തരിച്ചു

മാള മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ യു എസ് ശശി അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എംഎല്‍എ ആയിരുന്ന വി കെ രാജന്റെ മരണത്തെ തുടര്‍ന്ന് നടന്ന 1998ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശശി നിയമസഭയില്‍ എത്തിയത്.

ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ല വൈസ് പ്രസിഡന്റ് ,എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ചെത്ത് തൊഴിലാളിയായി തൊഴില്‍ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ആ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തി. ശശികലയാണ് ഭാര്യ, സനീഷ്, ശരത്കാന്ത് എന്നിവര്‍ മക്കളാണ്.

നെയ്തക്കുടിയില്‍ ഊര്‍ക്കോലില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെയും ഭൈമിയുടെയും മകനായി 1950 ജൂലായ് 22ന് ആണ് ജനനം. മൃതദേഹം എറണാകുളം ആശുപത്രിയില്‍ നിന്നും രാത്രി വീട്ടിലെത്തി. സംസ്കാരം പിന്നീട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel