Rifa mehnu :റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

വ്ലോഗർ റിഫ മെഹ്നുവിന്‍റെ ( rifa Mehnu) മൃതദേഹം ( Dead Body ) നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ( Postmortem )  നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോ‍ർട്ടം നടത്തുക.

റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ  പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തിരുമാനം.

തഹസിൽദാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോ‍ർട്ടം നടത്തുക. കാക്കൂരിൽ റിഫയുടെ വീടിന് സമീപമുള്ള പള്ളി ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്ക്കരിച്ചത്. ദുബായിൽ മരിച്ച നിലയിൽ കണ്ട റിഫമെഹ്നുവിൻ്റെ മൃതദേഹം  പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്ക്കരിച്ചത്.

പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം ഭർത്താവ് മെഹ്നാസ് മറച്ചുവെക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന്  ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി താമരശ്ശേരി ഡി വൈ എസ് പി നൽകിയ അപേക്ഷയിൽ പോസ്റ്റ്മോർട്ടത്തിന് ആർ ഡി ഒ  അനുമതി നൽകി.

റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ മെഹനാസിനെതിരെ ആത്മഹ്ത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണ സംഘം റിഫയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുത്തു. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News