IPL ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം

IPL ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7:30 ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 10 മത്സരങ്ങളിൽ നിന്നും 8 വിജയം ഉൾപ്പെടെ 16 പോയിന്റ് നേടിയ ഗുജറാത്താണ് പോയിൻറ് പട്ടികയിൽ തലപ്പത്ത്.

9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും പരാജിതരായ മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച മുംബൈയുടെ ലക്ഷ്യം അഭിമാന വിജയമാണ്.

ഐ ലീഗിൽ കിരീടത്തിനരികില്‍ ഗോകുലം കേരള എഫ്.സി

ഐ ലീഗിൽ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ലബ്ബായ ഗോകുലം കേരള എഫ്.സി. ശേഷിക്കുന്ന 3 മത്സരത്തിൽ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാൽ കിരീടം നിലനിർത്താൻ മലബാറിയൻസിന് സാധിക്കും.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി നടപ്പ് സീസൺ ഐ ലീഗിലും കാഴ്ചവെക്കുന്നത് ഉജ്ജ്വല പ്രകടനങ്ങളാണ്. 15 മത്സരത്തിൽ നിന്ന് 37 പോയിന്റുള്ള ഗോകുലം ഇതേ വരെ തോൽവി അറിഞ്ഞിട്ടില്ല. 13 ഗോളുകളുമായി ഗോകുലം സ്ട്രൈക്കർ ലൂക്ക മാജ്സെൻ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്.

ആറ് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഗോകുലം കേരള എഫ്.സിക്ക് ലീഗിൽ അവശേഷിക്കുന്നത് വെറും മൂന്നേ മൂന്ന് മത്സരങ്ങൾ . ഈ മാസം 7 ന് രാജസ്ഥാൻ എഫ്.സിക്കെതിരെയും ഈ മാസം 10 ശ്രീനിധി ഡെക്കാനെതിരെയും 14 ന് മൊഹമ്മദൻ സ്പോർട്ടിംഗിനെതിരെയുമാണ് ഗോകുലം കളിക്കുക.

ഇതിൽ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാൽ അഭിമാന കിരീടം നിലനിർത്താൻ മലബാറിയൻസിന് സാധിക്കും. കാൽപന്ത് കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന മലബാറിലെ കളി പ്രേമികൾ ഉറ്റുനോക്കുന്നതും ഏറെ സമ്മോഹനമായ ഈ നിമിഷമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel