KSEB : കെഎസ്ഇബി ഓഫീസര്‍സ് അസോസിയേഷനും ചെയര്‍മാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ധാരണ

കെഎസ്ഇബി ( KSEB)  ഓഫീസര്‍സ് അസോസിയേഷനും ചെയര്‍മാനും തമ്മില്‍ ഉള്ള പ്രശ്‌ന പരിഹാരത്തിന് ധാരണ. വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായുള്ള രണ്ടാം വട്ട ചര്‍ച്ചയിലാണ് തീരുമാനം .ഇതിനായി സെക്രട്ടറി തല ചര്‍ച്ചയ്ക്കായി ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപെടുത്തി.

വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കെഎസ്ഇബി ഓഫീസര്‍സ് അസോസിയേഷന്‍ നേതാക്കളും ചെയര്മാന്നും തമ്മില്‍ ഉള്ള പ്രശ്‌ന പരിഹാരത്തിന്ന് വഴി തെളിയുന്നത്. ഇതിനായി പ്രശ്‌ന പരിഹാരത്തിന് സെക്രട്ടറി തല ചര്‍ച്ചയ്കയാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പ്രശ്‌ന പരിഹാരത്തിന്ന് ധാരണയായി എന്നും നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറി വിളിക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ഓഫീസര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍ പറഞ്ഞു.

പ്രശ്നം പരിഹാരത്തിനായി കഴിഞ്ഞ ശനിയാഴ്ച എറണാകുളത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.രണ്ടാം ഘട്ട ചര്‍ച്ചയില്‍
വൈദ്യുതി വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്, തുടങ്ങിയവരും പങ്കെടുത്തു.

KSEB: കെഎസ്ഇബി വിഷയം ഇരു കൂട്ടര്‍ക്കും പ്രശ്‌നമില്ലാതെ പരിഹരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

കെഎസ്ഇബി മാനേജ്‌മെന്റും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുളള തര്‍ക്കം ഇരുകൂട്ടര്‍ക്കും പ്രശ്‌നമില്ലാതെ പരിഹരി്ക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മെയ് അഞ്ചിന് പ്രശ്‌നം തീരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു.

കെഎസ്ഇബി മാനേജ്‌മെന്റും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് ധാരണയായത്. മെയ് അഞ്ചിന് ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും ഇരുകൂട്ടര്‍ക്കും ദോഷമില്ലാതെ പ്രശ്‌നം പരിഹരിയ്ക്കുമെന്നും മന്ത്രിപറഞ്ഞു. കുടുംബത്തിനകത്തുള്ള ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

അതേസമയം സ്ഥലം മാറ്റപ്പെട്ട അസോസിയേഷന്‍ നേതാക്കളായ എംജി സുരേഷ് കുമാര്‍, ബി ഹരികുമാര്‍ എന്നിവര്‍ ജോലിയില്‍ പ്രവേശിച്ചു. എം ജി സുരേഷ് കുമാര്‍ പെരിന്തല്‍മണ്ണയിലും ബി ഹരികുമാര്‍ പാലക്കാട് സര്‍ക്കിള്‍ ഓഫിസിലുമാണ് ചുമതലയേറ്റത്. ഉന്നയിച്ച അവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി ഹരികുമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News