Khatija Rahman : എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ(AR Rahman)മകള്‍ ഖദീജ റഹ്‌മാന്‍ (Khatija Rahman ) വിവാഹിതയായി ( Marriage ). റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ( Riyasdeen Shaik Mohamed) ആണ് വരന്‍. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്.

ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്‌മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

ഗായിക കൂടിയാണ് ഖദീജ. എന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്‌മാന്റെ സംഗീതത്തില്‍ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്‌മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക്.

അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

View this post on Instagram

A post shared by ARR (@arrahman)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here