Gokulam Kerala FC: ഐ ലീഗില്‍ കിരീടത്തിനരികിലെത്തി ഗോകുലം കേരള എഫ്.സി

ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ലബ്ബായ ഗോകുലം കേരള എഫ്.സി. ശേഷിക്കുന്ന 3 മത്സരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി നടപ്പ് സീസണ്‍ ഐ ലീഗിലും കാഴ്ചവെക്കുന്നത് ഉജ്ജ്വല പ്രകടനങ്ങളാണ്. 15 മത്സരത്തില്‍ നിന്ന് 37 പോയിന്റുള്ള ഗോകുലം ഇതേ വരെ തോല്‍വി അറിഞ്ഞിട്ടില്ല. 13 ഗോളുകളുമായി ഗോകുലം സ്‌ട്രൈക്കര്‍ ലൂക്ക മാജ്‌സെന്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. ആറ് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഗോകുലം കേരള എഫ്.സിക്ക് ലീഗില്‍ അവശേഷിക്കുന്നത് വെറും മൂന്നേ മൂന്ന് മത്സരങ്ങള്‍.

ഈ മാസം 7 ന് രാജസ്ഥാന്‍ എഫ്.സിക്കെതിരെയും ഈ മാസം 10 ശ്രീനിധി ഡെക്കാനെതിരെയും 14 ന് മൊഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെതിരെയുമാണ് ഗോകുലം കളിക്കുക. ഇതില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ അഭിമാന കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കാല്‍പന്ത് കളിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മലബാറിലെ കളി പ്രേമികള്‍ ഉറ്റുനോക്കുന്നതും ഏറെ സമ്മോഹനമായ ഈ നിമിഷമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News