മകനെ മടിയിലിരുത്തി പാട്ട് പാടി കളക്ടര്‍, ‘ആലായാല്‍ തറ വേണം’ ഗാനം ആലപിച്ച് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന നാട്ടരങ്ങ് കലാസാംസ്‌കാരിക സന്ധ്യയില്‍ കാണികള്‍ക്ക് ആവേശയമായി മന്ത്രി വീണാ ജോര്‍ജിന്റെയും കലക്ടര്‍ ദിവ്യ എസ്.അയ്യരുടെയും ഗാനാലാപനം. പാട്ടു പാടുന്ന മന്ത്രിയും കലക്ടറും പത്തനംതിട്ടകാരെ സംബന്ധിച്ച് എന്നും ഒരു അഹങ്കാരമാണ്

സുമേഷ് കൂട്ടിക്കല്‍ അവതരിപ്പിച്ച ഗാനപരിപാടിക്കിടെ ‘ആലായാല്‍ തറവേണം’ എന്ന കാവാലം നാരായണപ്പണിക്കരുടെ പ്രശസ്തമായ കവിതയാണ് സംഗീതസംവിധാനത്തിനൊപ്പം കലക്ടര്‍ ദിവ്യ എസ്.അയ്യരും മന്ത്രി വീണാ ജോര്‍ജും ആലപിച്ചത്. കാഴ്ചക്കാര്‍ക്കൊപ്പം സദസ്സിലിരുന്നായിരുന്നു ഇരുവരുടെയും പാട്ട്. മകന്‍ മല്‍ഹാറിനെ മടിയിലിരുത്തിയായിരുന്നു കലക്ടറുടെ പാട്ട്. കയ്യടിച്ചും താളംപിടിച്ചുമാണ് സദസ്സ് മന്ത്രിയുടെയും കലക്ടറുടെയും പാട്ടിനെ സ്വീകരിച്ചത്.

നൃത്തം ചെയ്ത വിദ്യാര്‍ഥികളടക്കമുള്ളവര്‍ നാട്ടരങ്ങ് പൊലിപ്പിച്ചു. എംജി കലോത്സവത്തിനു മുന്നോടിയായി നടത്തിയ ഫ്‌ലാഷ് മോബില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ നൃത്തം ചെയ്തതു സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു. പഠനകാലത്തു കേരള സര്‍വകലാശാലാ കലോത്സവങ്ങളിലടക്കം സജീവമായിരുന്നു മന്ത്രി വീണാ ജോര്‍ജ്. ഇരുവരും പഴയ ഓര്‍മകളെ തിരിച്ചുപിടിച്ചതോടെ വിരുന്നായത് കാണികള്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel