V Shivankutty: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പെ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ആരംഭിച്ചു

പാഠപുസ്തകത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ആരംഭിച്ചു. 2022-23 അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ജൂണ്‍ മാസം ഇരുപതാം തിയ്യതിയോടു കൂടി പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

പാഠപുസ്തകത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ യൂണിഫോമും വിതരണവും നേരത്തെ തന്നെ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ പൊതു വിദ്യഭ്യാസ മേഖല രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. കോഴിക്കോട് നടക്കാവ് ജി.വി.ജി.എച്ച്.എസ് എസില്‍ നടന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിച്ചു.

സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത്. ജൂണ്‍ മാസം ഇരുപതാം തിയ്യതിയോടു കൂടി ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

3712 സര്‍ക്കാര്‍ സ്‌കൂളും 3365 എയ്ഡഡ് സ്‌കൂളും ഉള്‍പടെ ആകെ 7077 സ്‌കൂളിലെ 9,58,060 കൂട്ടികള്‍ക്കാണ് കൈത്തറി യുണിഫോം നല്‍കുന്നത്. കൈത്തറി മേഖലയുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News