Supreme court: മുന്നറിയിപ്പില്ലാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി

മുന്നറിയിപ്പില്ലാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ബുധനാഴ്ചക്കകം കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി. തബ്ലിക് ജമാഅത്ത് കേസിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം

രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് നിസാമുദ്ദീനില്‍ തബ്ലിക് ജമാഅത്ത് സമ്മേളന്‍ത്തില്‍ പങ്കെടുത്തവരാണെന്ന പ്രചരണങ്ങള്‍ക്കെതിരെ നേരത്തെ സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടിക്കെതിരെയും സുപ്രീംകോടതി ഇടപെടല്‍. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി തബ്ലുിക് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും തുഷാര്‍മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍ കൂട്ടി അറിയിക്കാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സര്‍ക്കാരിന് സാധിക്കുമോ എന്നാണ് ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കേന്ദ്രത്തിന് കോടതിയുടെ നിര്‍ദ്ദേശം. കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അതിനകം കേന്ദ്രം മറുപടി നല്‍കണം. കൊവിഡ് ഒന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് നിസാമുദ്ദീനില്‍ നടന്ന തബ്ലിക് ജമാത്ത് സമ്മേളനം ഒരു വിഭാഗം മാധ്യമങ്ങള്‍ വലിയ വിവാദമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു അന്ന് സുപ്രീംകോടതി ഉയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News