
കൊല്ലത്ത് കുണ്ടറയില്‍ ബാറില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീന്‍ രാജുവാണ് മരിച്ചത്. ഇയാളെ മര്‍ദ്ദിച്ചെന്ന് കരുതുന്ന മൂന്ന് ബാര്‍ ജീവനക്കാര്രെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടെയാണ് കുണ്ടറ ആശുപത്രി ജംഗ്ഷനിലെ റോയല്‍ ഫോര്‍ട്ട് വച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് മര്‍ദനമേറ്റത്. സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഹോട്ടല്‍ പൂട്ടിയ ശേഷം മദ്യപിക്കാനായി ബാറിലെത്തി. ബാര്‍ സമയം കഴിഞ്ഞതിന്റെ പേരില്‍ മദ്യം നല്‍കിയില്ല. അതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദനം. ബാറിലുണ്ടായിരുന്നവരും പര്‍വീന്‍ രാജുവിനെ മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്.
നിലത്തുവീണ ഇയാളെ റോഡിലേക്ക് എടുത്തെറിഞ്ഞു. പോലീസ് എത്തിയാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
മര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇയാളെ മര്‍ദ്ദിച്ചെന്ന് കരുതുന്ന മൂന്നു ജീവനക്കാര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. അതില്‍ രണ്ടുപ്പേര്‍ മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here