
നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ദിലിപടക്കമുുള്ളവര്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാകും. സായ് ശങ്കറിനെ മാപ്പുസാക്ഷി ആക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നിന് കോടതിയില്‍ ഹാജരാകണം. ദിലീപിന്റെയും കേസിലെ മറ്റുപ്രതികളുടെയും മൊബൈല്‍ഡാറ്റകള്‍ മായ്ക്കുവാന്‍ സഹായിച്ചത് സായ് ശങ്കറാണ്.
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമാ മേഖലയില്‍ നിന്നടക്കമുളളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്. സിനിമാ മേഖലയില്‍ നിന്നടക്കമുളള പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
സാമ്പത്തികമായി വഞ്ചിച്ചു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ പൊലീസ് കേസ്
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ പൊലീസ് കേസ്. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. മീന്‍ കട ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ് പരാതി.
ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here