Jagathy Sreekumar: ജഗതി ശ്രീകുമാറിന്റെ വീട്ടില്‍ CBI 5 ന്റെ വിജയാഘോഷം

ബോക്സ്ഓഫീസില്‍ പെരുന്നാള്‍ വിജയം തീര്‍ത്ത മമ്മൂട്ടി ചിത്രം CBI 5 ന്റെ വിജയം ആഘോഷം വ്യത്യസ്തമായി. സംവിധായകന്‍ കെ മധു ജഗതി ശ്രീകുമാറിന്റെ വസതിയില്‍ നേരിട്ട് എത്തിയാണ് വിജയം ആഘോഷിച്ചത്. ഈ ചിത്രത്തോടെ മലയാള സിനിമയില്‍ ജഗതി ശ്രീകുമാര്‍ ഇനി മുതല്‍ സജീവമാകുമെന്നും കെ മധു പറഞ്ഞു.

ആരാധകരുടെ കണ്ണ് നനയിച്ച് പ്രേക്ഷക പ്രീതി നേടിയ മമ്മൂട്ടി ചിത്രം വലിയ താരംഗമാണ് ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ചത്. സേതുരാമയ്യര്‍ എന്ന ബുദ്ധിരാക്ഷസന്റെ തിരിച്ച് വരവ്വ് മാത്രമല്ല വലംകൈയായ വിക്രമായി ജഗതി ശ്രീകുമാറിന്റെ വരവും ജനഹൃദയം ഏറ്റെടുത്തു.

ചിത്രം വെള്ളിത്തിരയില്‍ വന്‍ വിജയം നേടിയപ്പോള്‍ സംവിധായാകന്‍ കെ മധു ജഗതി ശ്രീകുമാറിന്റെ വസതിയില്‍ നേരിട്ട് എത്തിയാണ് ആഘോഷിച്ചത്. മലയാള സിനിമയില്‍ ഇന്നിമുതല്‍ ജഗതി ശ്രീകുമാര്‍ സജീവമായിട്ടുണ്ടാകുമെന്ന് സംവിധാനയാകാന്‍ കെ മധു പറഞ്ഞു.

സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം കുടുംബ പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തി. മാത്രമല്ല സിബിഐ സീരിസില്‍ ആറാം ചിത്രത്തിനുള്ള സാധ്യത കൂടി അഞ്ചാം ഭാഗത്ത് തുറന്നിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News