Thrikkakkara Election : തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ തൃക്കാക്കരയിൽ പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് ( Election )ചിത്രം വ്യക്തമായതോടെ തൃക്കാക്കരയിൽ ( Thrikkakkara)  പ്രചാരണം ശക്തമായി. ഇടതു മുന്നണി ( CPILM )സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ( Dr. Jo Joseph )പ്രമുഖ വ്യക്തികളെയും പൗരപ്രമുഖരെയും കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു ഇന്ന് . യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പെരുന്ന എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചു.

രാവിലെ 7 മണിയോടെ തന്നെ പ്രചാരണത്തിനറങ്ങിയ ഇടതു സ്ഥാനാർത്ഥി ഡോ. ജോ പൗരപ്രമുഖരെ നേരിൽ കാണുന്ന തിരക്കിലായിരുന്നു. മുതിർന്ന കമ്മൂണിസ്റ്റ് നേതാവ് കെ എൻ രവീന്ദ്രനാഥ് , പ്രൊഫ എം കെ സാനു തുടങ്ങിയവരെ വീട്ടിലെത്തി കണ്ട് അനുഗ്യഹം തേടി. തുടർന്ന് ഇടപ്പള്ളി കൃസ്ത്യൻ ദേവാലയം , മാമംഗലം പള്ളി എന്നിവിടങ്ങളിലും എൽ ഡി എഫ് സ്ഥാനാർത്ഥി പ്രചാരണം നടത്തി.

മുസ്ലീം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് എത്തിയവരെ കാണാനും വോട്ട് അഭ്യർത്ഥിക്കാനും ഇതിനിടെ സമയം കണ്ടെത്തി. എല്ലാ വിഭാഗത്തിൽ പെടുന്ന ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പെരുന്നയിലെത്തി എൻ എസ് എസ് നേതാക്കളെ സന്ദർശിച്ചു.

അനുഗൃഹം തേടിയെത്തിയതാണെന്ന് സ്ഥാനാർത്ഥി ഉമാ തോമസ് സന്ദർശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇടതു വലതു മുന്നണികൾ ഉടൻ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലേക്ക് കടക്കും.  എൽ ഡി എഫ്  നിയോജക മണ്ഡലം കൺവൻഷൻ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പാലാരിവട്ടം മെഡിക്കൽ സെൻററിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ മന്ത്രിമാരും മുന്നണിയുടെ സംസ്ഥാന നേതാക്കളും  പങ്കെടുക്കും.  തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും അന്ന് നടക്കും. പ്രാദേശിക കൺവൻഷനുകൾ 13 14 തീയ്യതികളിൽ സംഘടിപ്പിക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ അറിയിച്ചു.

കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ഡിവൈഎഫ്‌ഐ ( DYFI ) സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ( V K sanoj) . ഇതിനെതിരെ ഡിവൈഎഫ്‌ഐ മതനിരപേക്ഷതയുടെ ക്യാമ്പയിന്‍ നടത്തും. തൃക്കാക്കരയിലേത് വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള പോരാട്ടമാണ്. യുവജനങ്ങള്‍ക്ക് ആവേശമായ സ്ഥാനാര്‍ത്ഥിയാണ് ഡോ. ജോ ജോസഫെന്നും സനോജ് വ്യക്തമാക്കി.

ആലപ്പുഴ – പാലക്കാട് കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ഗീയത വിതയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും അതിന്റെ ഭാഗം തന്നെ. ഈ ഘട്ടത്തിലാണ് ഡിവൈഎഫ്‌ഐ മതനിരപേക്ഷതയുടെ ക്യാമ്പയിന്‍ നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. പി സി ജോര്‍ജ്ജിന്റെ കേസില്‍ കോടതിയുടേത് അസ്വാഭാവിക നടപടിയാണ്. പൊലീസ് കൃത്യമായി കാര്യങ്ങള്‍ ചെയ്തു. എ പി പിയെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനായി ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും. യുവജനങ്ങള്‍ക്ക് ആവേശമായ സ്ഥാനാര്‍ത്ഥിയാണ് ഡോ ജോ ജോസഫ്. ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും സനോജ് പ്രതികരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് സ്വാഗതാര്‍ഗമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി.വസിഫ്, ട്രഷറര്‍ എസ്. ഷ്യാമ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എറണാകുളം ( Ernakulam ) ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സകന്‍ ഡോ. ജോ ജോസഫ് ( Dr. Joseph ) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara by Election ) എല്‍ഡിഎഫ് ( LDF )സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് കലൂര്‍ ലെനിന്‍ സെന്ററില്‍ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ജോ ജോസഫ് വന്‍വിജയം നേടുമെന്നും കേരളത്തില്‍ എല്‍ഡിഎഫ് അജയ്യമാണെന്ന് തെളിയിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഹൃദ്രോഗചികിത്സകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അംഗീകാരം നേടിയയാളാണ് ഡോ. ജോ ജോസഫ്. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോക്ടര്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് വലിയ നേട്ടമാകും. രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന വികസന, ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നേടുന്ന വിജയം വഴികാട്ടും. കൊച്ചിയെ ലോകോത്തരനഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. അതിന് തൃക്കാക്കരയിലെ വിജയം വേഗംപകരും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ശരിയായ സമയത്തുതന്നെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഐ എം അംഗമാണ് ജോ ജോസഫ്. അദ്ദേഹം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച പത്രിക നല്‍കും. 12ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എല്ലാറ്റിനെയും എതിര്‍ക്കുന്ന വികസനവിരോധികളുടെ മുന്നണിയായി യുഡിഎഫ് മാറി. യുഡിഎഫിലെ സ്ഥാനാര്‍ഥിപ്രഖ്യാപനം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തവിധം രൂക്ഷമാക്കി–ഇ പി പറഞ്ഞു. സ്ഥാനാര്‍ഥിയായി ജോ ജോസഫിന്റെ പേരുമാത്രമാണ് പരിഗണിച്ചതെന്ന് കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു.

തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളാണ് ബുധനാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ചയാണ് സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ച ചെയ്തത്. എന്നാല്‍, ഇതേക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൃക്കാക്കരയും മാറും

ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ കഴിയാത്ത ഒരു സീറ്റും കേരളത്തിലില്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പറഞ്ഞു. പാലായ്ക്കും കോന്നിക്കും മാറാമെങ്കില്‍, തൃക്കാക്കരയ്ക്കും മാറാം. വട്ടിയൂര്‍ക്കാവിലെ വിജയവും മാറ്റത്തിന് ഉദാഹരണമാണ്. എനിക്ക് തൃക്കാക്കരയിലെ എല്ലാ ജനങ്ങളുടെയും വോട്ട് വേണം. എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുപിന്നാലെ എറണാകുളം ലിസി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സഭ സ്ഥാനാര്‍ഥിത്വത്തില്‍ ഇടപെട്ടോ എന്ന ചോദ്യത്തിന്, അങ്ങനെയുണ്ടായാല്‍ ആദ്യം അറിയേണ്ടത് നിങ്ങളല്ലേയെന്ന് ഡോ. ജോ ചോദിച്ചു.
ഇന്ന് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും അല്ലാത്തവരും ഇടതുപക്ഷത്തേക്ക് കൂടുതലായി കടന്നുവരുന്നു. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം. സിപിഐ എം അംഗമാണ്. കെഎസ്ഇബി ജീവനക്കാരനായ അച്ഛനൊപ്പം കുട്ടിക്കാലത്ത് യൂണിയന്റെ മതിലെഴുതിയത് ഇന്നും ഓര്‍ക്കുന്നു’.- ഡോ .ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News