Mammootty: ഇന്ന് മമ്മൂക്കയുടേയും സുല്‍ഫത്തിന്‍റേയും വിവാഹ വാര്‍ഷികം; ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

ഇന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെയും(Mammootty) സുല്‍ഫത്തിന്റേയും 43-ാം വിവാഹ വാര്‍ഷികം.

1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധേയമാണ്.

Mammootty: You cannot miss THIS throwback picture of Mammootty and his family | Malayalam Movie News - Times of India

നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം.

malayalam-actor-mammootty-family-photos (5) - Entertainment Corner

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു. നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്.

Mammootty Family Photos With Parents, Wife, Son, Daughter & Grandchildren - YouTube

മമ്മൂട്ടിക്കും സുല്‍ഫത്തിനും രണ്ട് മക്കളാണ് മൂത്തത് മകള്‍ സുറുമിയും രണ്ടാമത്തെ മകൻ ദുല്‍ഖര്‍ സല്‍മാനും.

Mammootty | Unknown Facts | Pictures - Filmibeat

വിവാഹം കഴിഞ്ഞ സമയത്ത് മമ്മൂട്ടി കുടുംബസമേതം ചെന്നൈയിലായിരുന്നു താമസം. മക്കളുടെ പ്രാഥമിക പഠനമെല്ലാം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചിയിലെ പനമ്പിള്ളി നഗറിലേക്ക് താമസം മാറിയത്.

Mammootty: Mammootty's latest picture with wife Sulfath goes viral | Malayalam Movie News - Times of India

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here