Sanal Kumar: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

നടി മഞ്ജുവാര്യരെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മഞ്ചു വാര്യരോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ ശല്യപ്പെടുത്തിയിട്ടില്ലെന്നും സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന പരാതിയിലായിരുന്നു അറസ്റ്റ് .ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. മഞ്ജുവിനെ താന്‍ ശല്യം ചെയ്തിട്ടില്ലെന്നും എന്നാല്‍ നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞു.

ജാമ്യം കിട്ടുന്ന കേസില്‍ തീവ്രവാദികളെ നേരിടുന്ന പോലെയാണ് പൊലീസ് ബലമായി പിടിച്ചു കൊണ്ടു പോയത്. മഞ്ജു ആരുടെയൊക്കെയോ തടവറയില്‍ ആണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും സനല്‍കുമാര്‍ .

മഞ്ജുവാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍ .മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് സൂചിപ്പിച്ച് സനല്‍കുമാര്‍പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെയാണ് മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കുകയും അറസ്റ്റുണ്ടാകുകയും ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News