മത വിദ്വേഷ പ്രചരണവും നഴ്സുമാരെ അപമാനിക്കുന്നതുമായ പരാമര്‍ശം നടത്തിയ മലയാളം മിഷന്‍ ഖത്തര്‍ മുന്‍ കോഓര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍ നിന്നും കമ്പനി പിരിച്ചുവിട്ടു. നാരംഗ് പ്രൊജക്ട്സ് കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. വിവാദത്തിന് പിന്നാലെ നിരവധി കോണുകളില്‍ നിന്ന് പരാതി ലഭിച്ചതോടെ പിരിച്ചുവിട്ടതായി കന്പനി അറിയിച്ചു. മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നും നേരത്തെ നീക്കം ചെയ്തിരുന്നു
അതേസമയം ഗൾഫ് മേഖലയിലെ ആതുര ആരോഗ്യരംഗത്ത് കേരളത്തിൻറെ അഭിമാനം ആയി പ്രവർത്തിക്കുന്ന നേഴ്സുമാരുടെ അഭിമാനവും അന്തസ്സും തകർക്കുന്ന തരത്തിലുള്ള വിവാദപ്രസ്താവനക്കെതിരെ ഖത്തറിലെ വിവിധ സംഘടനകളായ സംസ്‌കൃതി ഖത്തർ ,ഇൻകാസ് ഖത്തർ ,ഖത്തർ കെഎംസിസി , കൾച്ചറൽ ഫോറം ഖത്തറിലെ നേഴ്സസ് കൂട്ടായ്മ്മയായ യൂണീക് ഖത്തർ ,ഫിൻക് ഖത്തർ ,പ്രവാസി കോ -ഓർഡിനേഷൻ കമ്മറ്റി , തുടങ്ങിയ സംഘടനകൾ ശക്തമായ പ്രതിക്ഷേധമാണ് ഉയർത്തിയത്.
ഈ പശ്ചാത്തലത്തിൽ ദോഹയിലെ അൽ ഫർദാൻ സെൻട്രൽ പ്രവർത്തിക്കുന്ന നാരംഗ് പ്രൊജക്റ്റ് തങ്ങളുടെ സ്ഥാപനത്തിൽ നിന്നും ദുർഗ ദാസിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ട വിവരം കമ്പനിയുടെ റീജണൽ ഡയറക്ടർ ടീം -മോർഫി ഇ-മെയിൽ വഴി അറിയിച്ചതായി കമ്പനി അധികൃതർ അറിയിച്ചു.
അതേസമയം മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ പദവിയിൽ നിന്നും പുറത്താക്കിയ മലയാളം മിഷൻ നടപടിയെ പ്രവാസ ലോകം സ്വാഗതം ചെയ്തു.വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ നൽകിയത് അനുസരിച്ചുള്ള കേരള സർക്കാരിൻറെ സമയോചിതമായ ഇടപെടലും മലയാളം മിഷൻ നടപടിയും അഭിനന്ദനാർഹം ആണെന്ന് ഖത്തറിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനാ സാരഥികൾ അഭിപ്രയപെട്ടു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.