ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ ഒമാനില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നുണ്ട്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ നല്‍കിയ ആകെ ലൈസന്‍സുകളുടെ എണ്ണം 3,39,000 ആണ്. ഇതില്‍ 48.2 ശതമാനം ലൈസന്‍സുകളും നേടിയത് സ്ത്രീകളാണെന്ന് കണക്കുകള്‍ പറയുന്നു.
ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഉയര്‍ച്ചയാണ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണം. ഓരോ വര്‍ഷവും ഡ്രൈവിങ് ക്ലാസുകളില്‍ ചേരാന്‍ എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് സീബില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന ഹുദ അല്‍ ഹാഷ്മി പറഞ്ഞു. ഓരോ മണിക്കൂറിലും ഒമാനില്‍ 13 പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കുന്നുണ്ടെന്നാണ് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദുബൈ വിമാനത്താവളം റണ്‍വേ തിങ്കളാഴ്ച്ച മുതല്‍ അടച്ചിടും
ദുബൈ വിമാനത്താവളത്തിലെ റണ്‍വേയിലെ അറ്റകുറ്റപണികളുടെ മുന്നൊരുക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതലാണ് റണ്‍വേ അടച്ചിടുക. ബദല്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വഴിതിരിച്ചു വിടും.
റണ്‍വേ അടക്കുന്ന പശ്ചാത്തലത്തില്‍ 1000 വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് ഒമ്പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.