West Bengal: കഠിനമായ ചൂട്; ബംഗാളില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക്

അതികഠിനമായ ചൂടിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ(West Bengal) സ്‌കൂളുകള്‍(school) ഓണ്‍ലൈന്‍ ക്ലാസിലേക്ക്(Online class) മാറുന്നു. സംസ്ഥാനത്തെ അത്യുഷ്ണം കനക്കുകയാണ്. എല്ലാ സ്വകാര്യ സ്‌കൂളുകളും നാളെ മുതല്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 2 മുതല്‍ വേനലവധി നല്‍കാത്ത സ്‌കൂളുകള്‍ക്കാണ് ഇത് ബാധകമാവുക.

ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനു മുകളിലായി ന്യുന മര്‍ദ്ദം( Low Pressure ) രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം നാളെ വൈകുന്നേരത്തോടെ ( മെയ് 7) ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായും (Depression ) മെയ് 8 വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി ( Cyclonic Storm) മാറി മെയ് 10 ഓടെ ആന്ധ്രാ – ഒഡിഷ തീരത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലായിരിക്കും അറിയപെടുക.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ ( Rain )തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ന്യുന മര്‍ദ്ദം ( Low pressure ) രൂപപ്പെട്ടു.

വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യുന മര്‍ദ്ദമായി ( Depression ) ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News