കാഞ്ഞിരപ്പള്ളി ബൈപാസ്-ഏറ്റെടുത്ത 8.64 ഏക്കര്‍ സ്ഥലം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറി – ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി ബൈപാസിനായി വില കൊടുത്ത് ഏറ്റെടുത്ത 8.64 ഏക്കര്‍ സ്ഥലം ബൈപാസിന്റെ നിര്‍വഹണ ഏജന്‍സിയായ കേരളാ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇന്നലെ (06-05-2022) ബൈപാസിനായുള്ള സ്ഥലത്ത് നടന്ന ചടങ്ങിലാണ് വസ്തു കൈമാറിയത്.

2013 ലെ സ്ഥലമേറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരതുക നല്‍കിയത്. ആര്‍ ബി ഡി സി കെയുടെ മേല്‍നോട്ടത്തില്‍ കിറ്റ്കോയാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേര്‍ത്താണ് ഡിസൈന്‍. കിഫ്ബി ധനസഹായത്താല്‍ പൂര്‍ത്തിയാക്കുന്ന ബൈപാസിന്റെ നിര്‍മാണത്തിനായി പുതുക്കിയ റേറ്റില്‍ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടി രൂപയാണ്. ഇതില്‍ 11 കോടിയോളം രൂപ ചിറ്റാര്‍പുഴയ്ക്കും കാഞ്ഞിരപ്പള്ളി-മണിമല റോഡിനും മുകളിലായുള്ള ഫ്ളൈഓവറിന് മാത്രമാണ്.

പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും നിര്‍മാണപ്രവര്‍ത്തികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു. സ്ഥലം കൈമാറുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ഡപ്യൂട്ടി കളക്ടര്‍ പി.രാജന്‍, തഹസില്‍ദാര്‍ നിജു കുര്യന്‍, റവന്യൂ ഉദ്യോഗസ്ഥരായ നൂറുള്ള, രാജേഷ് ജി., നസീര്‍ എ., ബിറ്റു, ഷൈജു ഹസന്‍, ആര്‍ബിഡിസി മാനേജര്‍ അജ്മല്‍ ഷാ, ഡിജിഎം റിനു എലിസബത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News