Anitha Shaiq: കേരള ഒളിമ്പിക് എക്സ്‌പോ 2022 : ഇന്ന് നിശാഗന്ധിയെ സംഗീത സാന്ദ്രമാക്കാൻ സൂഫി ഗായിക അനിത ഷെയ്ഖ്

കേരള ഒളിംപിക് അസോസിയേഷന്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരള ഗെയിംസ് ആന്‍ഡ് കേരള ഒളിമ്പിക് അസോസിയേഷന്‍ എക്‌സ്‌പോ വേദിയെ സംഗീത സാന്ദ്രമാക്കാന്‍ പ്രശസ്ത സൂഫി ഗായിക അനിത ഷെയ്ഖ് എത്തുന്നു. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് 7 മണിക്കാണ് സംഗീത സന്ധ്യ. മലയാളം, കന്നഡ, തെലുങ്ക്, ഒറിയ, പഞ്ചാബി, തമിഴ് ഭാഷകളില്‍ ചലച്ചിത്ര ഗാനങ്ങള്‍ക്കൊപ്പം നിരവധി വേദികളില്‍ സൂഫി സംഗീതവും ആലപിച്ചിട്ടുള്ള അനിത ഷെയ്ഖ് സംഗീത സംവിധായക കൂടിയാണ്.

തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടിയ ഗായികയാണ് അനിത. കുട്ടിക്കാലം തൊട്ടേ സൂഫി-ഗസല്‍ സംഗീതത്തോടുള്ള അഭിനിവേശം അല്ല അഭിമുഖങ്ങളിലും അനിത പറഞ്ഞിട്ടുണ്ട് .ഹൈദരബാദില്‍ ചെലവിട്ട ബാല്യം, ഉര്‍ദു മാതൃഭാഷയായത് എന്നിവ ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള പ്രതിപത്തിക്ക് പ്രചോദനം പകര്‍ന്നു. ‘റോക്ക് എന്‍ റോള്‍’ എന്ന ചിത്രത്തിലെ ചന്ദാമാമ എന്ന ഹിറ്റ് പാട്ടിലൂടെ വിദ്യാസാഗറിന്റെ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കിയാണ് സിനിമയിലെത്തിയത് . 2007 ലായിരുന്നു അത്. ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ സംഗീത സംഗീതം നിര്‍വഹിക്കാനും അവസരമൊരുങ്ങി.

കേരള ഒളിംപിക് അസോസിയേഷന്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരള ഗെയിംസ് ആന്‍ഡ് കേരള ഒളിമ്പിക് അസോസിയേഷന്‍ എക്‌സ്‌പോ 2022 തിരുവനന്തപുരം നിശാഗന്ധിയെ ഉത്സവവേദിയാക്കി മാറ്റിക്കഴിഞ്ഞു. കേരള ഒളിംപിക് അസോസിയേഷന്‍ എക്‌സ്‌പോ 2022 ന്റെ പ്രധാന ലക്ഷ്യമെന്നത് കായികതാരങ്ങളെയും കായിക സംഘടനകളെയും മുന്‍നിരയിലേക്ക് എത്തിക്കുക എന്നതാണ് ഒപ്പം ആകര്‍ഷകമായ പരിപാടികളാണ് തിരുവനന്തപുരം നിശാഗന്ധിയില്‍ സംഘടിപ്പിച്ചിരിക്കുന്നത് .ഫ്‌ലവര്‍ഷോ, സ്റ്റോളുകള്‍ ഫുഡ് കോര്‍ട്ട് എന്നിവയ്ക്കൊപ്പം കലാമാമാങ്കവും ഏവര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. 12 ദിവസം ജനശ്രദ്ധ ആകര്‍ഷിക്കുന്ന വ്യത്യസ്ത കലാപരിപാടികള്‍ കൊണ്ട് സമ്പന്നമാണ് നിശാഗന്ധിയുടെ സന്ധ്യകള്‍.

കൊവിഡ് ഏല്‍പ്പിച്ച വിടവില്‍ നിന്നും എല്ലാ അത്‌ലറ്റുകളെയും കായികമായും മാനസികമായും തിരിച്ചു കൊണ്ടുവരികയാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ വി സുനില്‍കുമാര്‍ അറിയിച്ചു.കേരള ഗെയിംസ് 2022 ലൂടെ പുതിയ കായിക സംസ്‌കാരത്തിനും ജില്ലാതല മുതല്‍ ദേശീയ തലം വരെയുള്ള കായിക പ്രോട്ടോകോളിനും രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു .വിവിധ സ്റ്റേഡിയങ്ങളില്‍ ആയി ഏകദേശം 12 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 24 മത്സരയിനങ്ങളില്‍ ആണ് കായിക മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കായിക മേള തന്നെ നടക്കുന്നത്.

ഇന്ന് അനിതയുടെ സംഗീത വിരുന്നിനായി തലസ്ഥാന നഗരിയിലുള്ളവര്‍ നിശാഗന്ധിയില്‍ നടക്കുന്ന കേരള ഒളിംപിക് അസോസിയേഷന്‍ എക്‌സ്‌പോ 2022 വേദിയില്‍ എത്തിയാല്‍ മതി.ഖവാലിയും സൂഫിയും ചലച്ചിത്രഗാനങ്ങളും ഗസലും എല്ലാം ചേര്‍ന്ന ഗാന വിരുന്നു നിങ്ങള്‍ക്ക് ആസ്വദിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News