Ashttamudikkayal: മത്സ്യബന്ധന യാനങ്ങളുടെ അവശിഷ്ടങ്ങള്‍ അഷ്ടമുടിക്കായലിലെ കണ്ടല്‍കാടുകളില്‍ തള്ളുന്നു; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കൊല്ലത്ത് പൊളിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ അവശിഷ്ടങ്ങള്‍ അഷ്ടമുടിക്കായലിലെ(Ashttamudikkayal) കണ്ടല്‍കാടുകളില്‍ തള്ളുന്നു. മാലിന്യങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നതിന് ഒപ്പം സാമൂഹ്യദ്രോഹികള്‍ കണ്ടല്‍കാടുകള്‍ക്കും തീവെച്ചു.

കൊല്ലം നീണ്ടകര ശക്തികുളങ്ങര മത്സ്യബന്ധന മേഖലയിലെ യാനങ്ങളുടെ അവശിഷ്ടങ്ങളാണ് അഷ്ടമുടിക്കായലിലെ കണ്ടല്‍ കാടുകളില്‍ നിക്ഷേപിക്കുന്നത്. ആയിരം വര്‍ഷം കഴിഞ്ഞാല്‍ പോലും നശിക്കാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടല്‍ കാടുകളില്‍ കാണാം. അഷ്ടമുടിക്കായലിലെ പലയിടത്തായി കാണുന്ന കണ്ടല്‍ തുരുത്തുകള്‍ എല്ലാം മാലിന്യ തുരുത്തായി മാറി.

ലക്ഷക്കണക്കിനു ടണ്‍ മാലിന്യങ്ങള്‍ കണ്ടല്‍ തുരുത്തുകളെ വിഴുങ്ങി കഴിഞ്ഞു.പൊളിക്കുന്ന യാനങ്ങളുടെ മുഴുവനും അവശിഷ്ടങ്ങള്‍ തള്ളുന്ന ഡംമ്പിങ് മേഖലയായി അഷ്ടമുടിക്കായലിലെ കണ്ടല്‍ തുരുത്തുകള്‍ മാറുന്നതോടെ മല്‍സ്യ സമ്പത്ത് എന്നന്നേക്കുമായി നശിക്കും. പ്രകൃതി തന്നെ രൂപംനല്‍കിയ പ്രകൃതി തന്നെ സൃഷ്ടിച്ച ജൈവവൈവിധ്യത്തെയാണ്
സ്വാര്‍ത്ഥ മോഹികളായ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News