KSEB സമരം അവസാനിപ്പിച്ചു

KSEB ചെയര്‍മാനും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും(KSEBOA) തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അതേസമയം, നേതാക്കളുടെ സ്ഥലംമാറ്റം പുനപരിശോധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വൈദ്യുത ബോര്‍ഡിലെ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം സംന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. സംഘടനകള്‍ക്ക് വിമര്‍ശനം ഉന്നയിക്കാമെന്ന കാര്യം ചര്‍ച്ചയില്‍ അംഗീകരിച്ചു. പ്രതിഷേധിക്കുന്നത് തെറ്റായ നടപടി എന്ന രീതിക്ക് മാറ്റം വരും. സംഘടനകള്‍ക്ക് വിമര്‍ശനം ഉന്നയിക്കാനും അഭിപ്രായം അറിയിക്കാനും അവകാശം ഉണ്ടാകുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

കെഎസ്ഇബി ഓഫീസര്‍സ് അസോസിയേഷനും ചെയര്‍മാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ധാരണ

കെഎസ്ഇബി ( KSEB) ഓഫീസര്‍സ് അസോസിയേഷനും ചെയര്‍മാനും തമ്മില്‍ ഉള്ള പ്രശ്ന പരിഹാരത്തിന് ധാരണ. വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായുള്ള(K Krishnan Kutty) രണ്ടാം വട്ട ചര്‍ച്ചയിലാണ് തീരുമാനം .ഇതിനായി സെക്രട്ടറി തല ചര്‍ച്ചയ്ക്കായി ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപെടുത്തി. വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കെഎസ്ഇബി ഓഫീസര്‍സ് അസോസിയേഷന്‍ നേതാക്കളും ചെയര്മാന്നും തമ്മില്‍ ഉള്ള പ്രശ്ന പരിഹാരത്തിന്ന് വഴി തെളിയുന്നത്. ഇതിനായി പ്രശ്ന പരിഹാരത്തിന് സെക്രട്ടറി തല ചര്‍ച്ചയ്കയാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പ്രശ്ന പരിഹാരത്തിന്ന് ധാരണയായി എന്നും നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറി വിളിക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ഓഫീസര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍ പറഞ്ഞു.

പ്രശ്‌നം പരിഹാരത്തിനായി കഴിഞ്ഞ ശനിയാഴ്ച എറണാകുളത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.രണ്ടാം ഘട്ട ചര്‍ച്ചയില്‍
വൈദ്യുതി വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്, തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News