Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി(cyclone) മാറാൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്‌ മുന്നറിയിപ്പാണ്‌.

ചുഴലിക്കാറ്റായാൽ ശ്രീലങ്ക നിർദേശിച്ച ‘അസാനി’ എന്ന പേരിൽ അറിയപ്പെടും. വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശനി വൈകിട്ടോടെ തീവ്ര ന്യൂനമർദമായും ഞായർ വൈകിട്ടോടെ ചുഴലിക്കാറ്റുമായി മാറുമെന്നാണ്‌ മുന്നറിയിപ്പ്‌. ചുഴലിക്കാറ്റായി ചൊവ്വാഴ്‌ച ആന്ധ്ര, ഒഡിഷ തീരത്ത്‌ എത്തുമെന്നാണ്‌ പ്രവചനം. നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല.

സംസ്ഥാനത്ത്‌ ശനിയാഴ്‌ച തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഴയുണ്ടാകും. എട്ടു മുതൽ 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്‌.

കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. ആൻഡമാൻ കടലിലും ചേർന്നുള്ള ബംഗാൾ ഉൾക്കടലിലും 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനു പോകരുത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News