Swiggy: ഫുഡുകൾ ഇനി ഡ്രോണിൽ പറന്നെത്തും; ഓർഡർ ഡെലിവറിയ്ക്ക് പുത്തൻ ആശയവുമായി സ്വിഗ്ഗി

ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി(swiggy). ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ ഒരുങ്ങുന്നത്. അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി.

വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും . ആ മത്സരത്തിൽ മുന്നിൽ എത്താനാണ് സ്വിഗ്ഗിയുടെ ശ്രമം.

Swiggy's scale drops 27% to Rs 2,547 Cr in FY21, controls losses by 59%

പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായഗതാഗത കുരുക്ക് പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സാധിക്കും.

Steps To Order Food From Swiggy! Get Upto Rs.75 Off on Orders Now* - Oneindia News

ഭാവിയിൽ ഏറെ സാധ്യതകളുള്ള ഈ പദ്ധതിക്കായ് സ്വിഗ്ഗി ആഴ്ചകൾക്ക് മുമ്പാണ് ഗരുഡ എയ്‌റോസ്‌പേസിനെ സമീപിച്ചത്. കൂടാതെ 2024 ഓടെ 100,000 തദ്ദേശീയ നിർമിത ഡ്രോണുകൾ നിർമിക്കാൻ ഗരുഡ എയ്‌റോസ്‌പേസിന് പദ്ധതിയുമുണ്ട്.

പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയി ലും നിർമാണ സൗകര്യങ്ങളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News