Qatar: ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റ് സാധ്യതകളുമായി നോര്‍ക്കറൂട്ട്‌സ്

ഖത്തറിലെ(Qatar) വിവിധ തൊഴില്‍ മേഖലകളിലേക്ക് വിദഗ്ദ്ധ / അര്‍ദ്ധവിദഗ്ദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി നോര്‍ക്ക റൂട്ട്‌സ്(Norka Roots) ഖത്തര്‍ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ചനടത്തി. നോര്‍ക്ക വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സെക്രട്ടറി സിന്ധു എസ്, നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ അജിത് കോളാശ്ശേരി, ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധികരിച്ച് ലീഗല്‍ അഡൈ്വസര്‍ ഡോ. അബ്ദുള്ള അഹമ്മദ് അല്‍ – മൊഹന്നാതി, ഹമദ് അഫൈഫ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. തൊഴിലും മനുഷ്യ വിഭവ ശേഷിയും സംബന്ധിച്ച ഏഴാമത് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിനായി ഡല്‍ഹിയിലെത്തിയ ഖത്തര്‍ പ്രതിനിധി സംഘത്തിന് നോര്‍ക്ക റൂട്ട്‌സുമായി ചര്‍ച്ചനടത്തുന്നതിന് വിദേശകാര്യമന്ത്രാലയം അവസരം ഒരുക്കുകയായിരുന്നു.

ഖത്തറിലെ ഇന്‍ഡ്യന്‍(Indian) എംബസ്സിയിലെ ഫസ്റ്റ് സെക്രട്ടറി ഡോ. സോന സോമന്‍, ഡല്‍ഹിയിലെ ഖത്തര്‍ എംബസ്സി പൊളിറ്റിക്കല്‍ വിദഗ്ദ്ധന്‍ അഷറഫ് അഖലാഖ്, വിദേശകാര്യ വകുപ്പിലെ കണ്‍സല്‍ട്ടന്റ് ഗ്യാന്‍ സിംഗ്, ന്യൂ ഡല്‍ഹി എന്‍. ആര്‍. കെ ഡവലപ്‌മെന്റ് ഓഫീസര്‍ ജെ ഷാജിമോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here