Price hike:കേന്ദ്രത്തിന്റെ ഇരുട്ടടി;പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. വീണ്ടും പാചകവാതക വില കൂട്ടി കേന്ദ്രം. ഒറ്റയടിക്ക് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. കഴിഞ്ഞ മാര്‍ച്ച് 22ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 103 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News