Aruvikkara:അരുവിക്കരയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

(Aruvikkara)അരുവിക്കര അഴിക്കോട് കൈലാസ നടയില്‍ അരുവിക്കരയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. അഴിക്കോട് സ്വദേശികളായ സുല്‍ഫി, സുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. യുവാവിനെ തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നെടുമങ്ങാട് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളാണ്.

ആക്രമത്തില്‍ പരുക്കേറ്റ നിസാറിനെയും സുനീറിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി പിടിച്ചു മാറ്റാനെത്തിയ നിസാറിന്റെ ചേട്ടന്‍ അന്‍സാറിനും മര്‍ദ്ദനമേറ്റു. നാല് പേരെയും അരുവിക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News