Vijay Babu:ബലാത്സംഗ കേസ്;വിജയ് ബാബുവിന്റെ ഒളിയിടം കണ്ടെത്തിയതായി സൂചന

പീഡനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്‍റെ ഒളിവിടം കണ്ടെത്തിയതായി സൂചന.ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്ദുബായ് പോലീസ് വിജയ്ബാബുവിനായി അന്വേഷണം നടത്തിയിരുന്നു.വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.പീഡനപരാതിയില്‍ പോലീസ് കേസെടുത്തിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നിരുന്നു.ഇതെത്തുടര്‍ന്ന്  വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് നേരത്തെതന്നെ ആരംഭിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി എത്രയും പെട്ടന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് വിജയ്ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 19 വരെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് വിജയ്ബാബു ഇ മെയില്‍വഴി പോലീസിന് മറുപടി നല്‍കുകയായിരുന്നു. എവിടെയാണെന്ന് താന്‍ എന്ന് വെളിപ്പെടുത്താതെയായിരുന്നു വിജയ് ബാബുവിന്‍റെ മറുപടി.എന്നാല്‍ വിജയ് ബാബുവിന്‍റെ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പോലീസ് ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കി.പക്ഷേ വിജയ് ബാബു ഇതിനോട് പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇയാളെ കണ്ടെത്താനായി പോലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു.ഇന്‍റര്‍ പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ദുബായ് പോലീസ് വിജയ് ബാബുവിനായി അന്വേഷണം തുടങ്ങി.

ഇതിനിടെയാണ് വിജയ്ബാബുവിന്‍റെ ഒളിവിടം കണ്ടെത്തിയതായി സൂചന ലഭിച്ചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കൊച്ചി സിറ്റി പോലീസിന്‍റെ പ്രതീക്ഷ.പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ഫ്ലാറ്റിലും ഹോട്ടലിലും വിജയ് ബാബു എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷണത്തിനിടെ ശേഖരിച്ചിരുന്നു.ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പടെ 50 ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്,ഇതില്‍ 30 പേരുടെ മൊഴി നിര്‍ണ്ണായകമാണെന്ന് പോലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News