Nedumangad:നെടുമങ്ങാട് ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

(Nedumangad)നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ (Hotel)ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ 6.45 മുതലാണ് പരിശോധന ആരംഭിച്ചത്. സ്റ്റാര്‍, ബാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. ബാര്‍ ഹോട്ടല്‍ സൂര്യ, ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നിന്നും ഫ്രിഡ്ജില്‍ വച്ചിരുന്ന അവിച്ച മുട്ട, പഴകിയ എണ്ണ, പഴയ ദോശ മാവ്, പഴകിയ ആഹാര സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇന്നും റെയ്ഡില്‍ നിന്നും കണ്ടെത്തി. പരിഷോധനയില്‍ ബേക്കറിയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് കവര്‍ തുടങ്ങിയവ കണ്ടെത്തി. നെടുമങ്ങാട് ഹോട്ടലുകളില്‍ ഇപ്പോഴും റെയ്ഡ് പുരോഗമിക്കുകയാണ്.

നെടുമങ്ങാട് ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്.
നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചുവെന്നും പ്രിയ പറഞ്ഞു.

നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാമ്പിന്റെ തോലാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. പാമ്പിന്റെ പുറം ഭാഗം പത്രക്കടലാസില്‍ പറ്റിപിടിച്ച് ഇരുന്നതാകാമെന്നാണ് അനുമാനം.ഹോട്ടലിന് ഫുഡ് സേഫ്റ്റി ലൈസന്‍സും നഗരസഭയുടെ ലൈസന്‍സുമുണ്ട്. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ സക്കീര്‍ ഹുസൈന്‍, അര്‍ഷിത, ഇന്ദു , സജീന, ജെ.എച്ച് ഐമാരായ രമ്യ, ശബ്ന തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News