M Mukesh MLA:വികസന പദ്ധതികള്‍ തുറന്നുകാട്ടി എം മുകേഷ് എംഎല്‍എയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

വികസന പദ്ധതികള്‍ തുറന്നുകാട്ടി എം മുകേഷ് എംഎല്‍എയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. 6 വര്‍ഷം കൊല്ലത്തിന് 1340 കോടിയുടെ വികസനം നടപ്പിലാക്കിയെന്ന് എം മുകേഷ് എംഎല്‍എ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണം പുരോഗമിക്കുന്ന പെരുമണ്‍പാലം, പൂര്‍ത്തീകരണത്തോട് അടുക്കുന്ന ശ്രീനാരായണഗുരു സാംസ്‌കാരികകേന്ദ്രം, കുമാരനാശാന്‍ സ്മാരക പാര്‍ക്ക്, പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 179 കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മാണം, ജനങ്ങള്‍ക്ക് ഉടന്‍ തുറന്നുകൊടുക്കുന്ന തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പദ്ധതി… കൊല്ലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ഓരോന്നും തുറന്നുകാട്ടുകയാണ് എം മുകേഷ് എംഎല്‍എയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മന്ത്രി കെ എന്‍ ബാലഗോപാല്‍ സുപാല്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കൊല്ലം പോര്‍ട്ട് പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനലിന്റെയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും നിര്‍മാണം പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിന്റെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്ത പ്രശ്നം നിലനില്‍ക്കുന്നു.ലിങ്ക് റോഡ് നാലാംഘട്ടം ഓലൈക്കടവില്‍നിന്ന് തേവള്ളിപ്പാലത്തിനടിയിലൂടെ തോപ്പില്‍ക്കടവില്‍ എത്തുമ്പോള്‍ പദ്ധതി പൂര്‍ത്തിയാകും. കടവൂര്‍പള്ളി – കുരീപ്പുഴ പാണമുക്കം പാലം ഇന്‍വെസ്റ്റിഗേഷനായി ബജറ്റില്‍ ഉള്‍പ്പെടുത്തി. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ സമുച്ചയം, കൊല്ലം കോടതി സമുച്ചയം, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നു. 2016-22 കാലയളവില്‍ സംസ്ഥാനഫണ്ടില്‍നിന്ന് 1310 കോടി രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 30 കോടി രൂപയും ഉള്‍പ്പെടെ 1340 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു. കൊല്ലം ടിഎസ് കനാലിനു കുറുകെയുള്ള കല്ലുപാലം നിര്‍മാണം മാത്രമാണ് പ്രതിസന്ധിയിലായത്. കരാറുകാരന്റെ നിരുത്തരവാദപരമായ സമീപനമായിരുന്നു ഇതിന് കാരണം. സത്യസന്ധമായ പ്രോഗ്രസ് റിപ്പോര്‍ട്ട് ആണ് മുകേഷ് എംഎല്‍എ പുറത്തിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News