ഇക്കുറിയും തിരുവമ്പാടിയുടെ ( Thiruvambadi ) തിടമ്പേറ്റുന്നത് ചന്ദ്രശേഖരനെന്ന ആനയാണ്. ഇത് നാലാം തവണയാണ് ചന്ദ്രശേഖരൻ തിരുവമ്പാടിക്കായി തിടമ്പേറ്റുന്നത്. പൂരത്തിനു മുൻപായുള്ള വിശ്രമത്തിലാണ് ചന്ദ്രശേഖരൻ.
ശാന്ത സ്വഭാവക്കാരനാണ് ചന്ദ്രശേഖരൻ. തിരുവമ്പാടി യുടെ തിടമ്പേറ്റാൻ എന്തു കൊണ്ടും യോഗ്യൻ. പൂരത്തിന് മുന്നോടിയായുള്ള വിശ്രമത്തിലാണ് ചന്ദ്രശേഖരൻ. രണ്ട് നേരവും പോഷകാഹാരവും തേച്ച് കുളിയും കഴിഞ്ഞുള്ള വിശ്രമമാണ് ചന്ദ്രശേഖരന്‍റേത്.
ഇത് നാലാം തവണയാണ് ചന്ദ്രശേഖരൻ തിരുവമ്പാടി യുടെ തിടമ്പേറ്റുന്നത്. ശിവസുന്ദർ ചരിഞ്ഞതിനു ശേഷമാണ് ചന്ദ്രശേയരൻ തിടമ്പേറ്റി തുടങ്ങിയത്. അതിന് മുൻപ് രാത്രി പൂരത്തിനാണ് തിടമ്പേറ്റിയ ചന്ദ്രശേഖരൻ ഉണ്ടാകാറ്. രണ്ട് വർഷമായി ചന്ദ്രശേഖരൻ്റെ സന്തത സഹചാരിയായ സുമേഷിനും ആനയേക്കുറിച്ച് പറയാൻ ഒരു പാടുണ്ട്
Muhammed Riyas: തൃശൂര്‍പൂരം ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്; മുഹമ്മദ് റിയാസ്
തൃശൂര്‍പൂരം(Thrissur Pooram) ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammed Riyas). സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍പൂരത്തിന് വലിയ പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്ക് പ്രാധാന്യം കൂടുതലാണ്, അതിനാലാണ് ടൂറിസം വകുപ്പ് 15 ലക്ഷം രൂപ അനുവദിച്ചത്. കേരളത്തിന്റെ ടൂറിസത്തെക്കുറിച്ചറിയിക്കാന്‍ പൂരം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും. തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി പൊതുമരാമത്തിന്റെ റോഡുകള്‍ അറ്റകുറ്റപണി നടത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കാത്തിരിപ്പിന് വിരാമം ; തൃശൂര്‍ പൂരത്തിന് കൊടിയേറി
കാത്തിരിപ്പിനൊടുവില്‍ പൂരങ്ങളുടെ പൂരത്തിന്(Thrissur Pooram) കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വര്‍ണഘോഷങ്ങള്‍ നിറയ്ക്കുന്ന പൂരത്തിന്റെ കൊടിയേറ്റം ആഹ്ലാദാരവ നിറവില്‍ ബുധനാഴ്ച പകലാണ് നടന്നത്. പൂരത്തിന്റെ മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ദേശക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് 2021ല്‍ പൂര്‍ണമായും 2022ല്‍ കേവലം ചടങ്ങുമാത്രമായും പൂരം ചുരുക്കിയശേഷം, ആഘോഷമായുള്ള പൂരത്തിനാണ് ഇക്കുറി കൊടിയേറിയത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. ആലിലയും മാവിലയും ദര്‍ഭയും കൊണ്ടലങ്കരിച്ച ചെത്തിമിനുക്കിയ കവുങ്ങുമരത്തിന്റെ കൊടിമരം ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തിയതോടെ, നഗരം പൂരാവേശത്തിലേക്ക് കടന്നു. രാവിലെ പത്തോടെ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീഷ് മേനോന്‍, സെക്രട്ടറി ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. ചെമ്പില്‍ കുട്ടന്‍ ആശാരിയാണ് കൊടിമരം ഒരുക്കിയത്. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിനുമുന്നില്‍ അഞ്ചാനപ്പുറത്ത് പുറത്തേക്കെഴുന്നള്ളിപ്പും പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണികത്വത്തില്‍ നൂറോളം വാദ്യക്കാരുടെ മേളവും ഉണ്ടായി. കൊക്കൊര്‍ണിയില്‍ ആറാട്ടോടെ പിരിഞ്ഞു. പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തി.
തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം രാവിലെ 10.30ഓടെ നടന്നു. താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ ഒരുക്കിയ കൊടിമരം ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ഉയര്‍ത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി രാധാകൃഷ്ണന്‍, സെക്രട്ടറി സി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തട്ടകത്തുകാരാണ് കൊടിയേറ്റിയത്.
ഉച്ചയ്ക്കുശേഷം തിരുവമ്പാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയര്‍ന്നു. തിരുവമ്പാടിക്കാര്‍ പുറത്തേക്കെഴുന്നള്ളി വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് തെക്കേ സമൂഹമഠത്തില്‍ ആറാട്ടിനുശേഷം വൈകിട്ടോടെ തിരുവമ്പാടി ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് സമാപിച്ചു.
പൂരത്തിന്റെ ഘടകക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍ കാര്‍ത്യായനി, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടത്തി. പൂരം കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള മിനിവെടിക്കെട്ടും ഉണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നടക്കുന്ന പുരക്കൊടിയേറ്റം കാണാന്‍ ആയിരക്കണക്കിനുപേര്‍ തൃശൂര്‍ നഗരത്തില്‍ തടിച്ചുകൂടിയിരുന്നു. മെയ് 10നാണ് തൃശൂര്‍ പൂരം. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.