സഹതാപ തരംഗം എക്കാലവും വോട്ടക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്:എ വിജയരാഘവന്‍|A Vijayaraghavan

സഹതാപ തരംഗം എക്കാലവും വോട്ടക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജ്യത്ത് ഇന്ദിര ഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും മരണത്തിന് ശേഷം സഹതപതരംഗം ഉണ്ടാക്കി വോട്ടാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണ്.സഹതാപ തരംഗത്തിന്റെ കാലം കഴിഞ്ഞുവെന്നും എക്കാലത്തും സഹതാപം വോട്ടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ആദ്ദേഹത്തിന്റെ പ്രതികരണം.

യുഡിഎഫിന് പരാജയ ഭീതിയാണെന്നും യുഡിഎഫ് ഉറപ്പായും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. ത്യക്കാക്കരയില്‍ സിപിഎം അംഗമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് മറ്റൊന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here