Mohan Juneja: കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമാതാരം മോഹന്‍ ജുനേജ(Mohan Juneja) അന്തരിച്ചു. ബംഗളൂരുവിലെ(Bengaluru) സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതായതോടെയാണ് മരണം സംഭവിച്ചത്.

പതിറ്റാണ്ടുകളോളം തമിഴ്,(Tamil) തെലുങ്ക്(Telugu), മലയാളം(Malayalam), ഹിന്ദിHindi) ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ച മോഹന്‍ നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കെജിഎഫ്(KGF) ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹന്‍ വേഷമിട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ഗണേഷിന് കെജിഎഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ചെല്ലാത്ത എന്ന വേഷം ചെയ്തത് മോഹനായിരുന്നു.

കര്‍ണാടകയിലെ തുംകൂര്‍ സ്വദേശിയായ മോഹന്‍ ജുനേജ ബംഗളൂരുവിലാണ് സ്ഥിരതാമസമാക്കിയത്. സംസ്‌കാരം ഇന്ന് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here