ADVERTISEMENT
LDF മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിനും സ്ഥാനാര്‍ത്ഥിക്കും വലിയ സ്വീകാര്യത ലഭിച്ചുവെന്നും അതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതെന്നും മന്ത്രി പി രാജീവ്. തൃക്കാക്കരയുടെ വികസനത്തെ തകര്‍ക്കാനാണ് യു ഡി എഫ് നീക്കം. തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും.
അതിനെ തകര്‍ക്കാന്‍ നീക്കം നടത്തുന്നവര്‍ക്കെതിരെയുള്ള വിധിയെഴുത്തായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാറുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് മനസ്സിലാക്കണം. സംശയമുണ്ടെങ്കില്‍ കെ വി തോമസിനോട് ചോദിച്ചാല്‍ മതിയെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. സഭയ്‌ക്കെതിരെ പറയുന്ന വി ഡി സതീശന്‍ ബി ജെ പി ക്കെതിരെ ഒന്നും പറയുന്നില്ല. ഇതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ട്. പ്രതിപക്ഷ നേതാവ് വാട്‌സാപ്പില്‍ നിന്ന് രാഷ്ട്രീയം പഠിക്കരുത്. ഭൂമിയ്ക്കിടയില്‍ ബോംബ് എന്ന് ഗെയിലിനെതിരെ താന്‍ പറഞ്ഞതായി വി ഡി സതീശന്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയാണ് ഇടതു സര്‍ക്കാര്‍ ഗെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്.
തൃക്കാക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു ഡി എഫ് ക്യാമ്പില്‍ നിന്ന് സ്വതസിദ്ധമായ ആക്രമണം നടത്തുകയാണ്.യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ എല്‍ ഡി എഫ് ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ യു ഡി എഫ് അങ്ങേയറ്റം തെറ്റായ പ്രചരണം നടത്തുന്നു. സഭയെ അനാവശ്യമായി വലിച്ചിഴച്ചെന്നും സഭാ നേതൃത്വത്തെ അപഹസിക്കാനാണ് യു ഡി എഫ് ശ്രമിച്ചതെന്നും രാഷട്രീയമോ വികസനമോ യു ഡി എഫ് ചര്‍ച്ച ചെയ്യുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.