
കേരളം ഭീകരവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ജെ പി നദ്ദ നടത്തിയ പ്രസ്താവന നിരുത്തരവാദപരമെന്ന് മുതിര്‍ന്ന സി പി ഐ എം നേതാവ് എം എ ബേബി(MA Baby). കേരള സര്‍ക്കാര്‍ ഇസ്ലാമിക ഭീകരകര്‍ക്ക് സഹായം ചെയ്യുന്നു എന്നത് വസ്തുതാപരമല്ല. തെളിവുണ്ടെങ്കില്‍ നദ്ദ പുറത്ത് വിടട്ടെയെന്നും എം എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.തൃക്കാക്കരയില്‍ വൈദികന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ചെന്നിത്തലക്ക് കൃത്യമായ മറുപടി നല്‍കി എം എ ബേബി. ആര്‍എസ്എസിന്റെ വര്‍ഗീയതയ്‌ക്കെതിരെ ഹിന്ദു രാജ്യം വേണമെന്ന് പറയുന്ന രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴും ചെന്നിത്തലയുടെ നേതാവെന്നും അതുകൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലെന്നും എം എ ബേബി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here