A R Rahman: എ.ആര്‍. റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയായി

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ(A R Rahman) മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ(Social media) പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും ആശംസയ്ക്കും നന്ദി പറയുകയാണെന്ന് വധൂവരന്മാര്‍ക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് എആര്‍ റഹ്മാന്‍ പ്രതികരിച്ചു. ‘ജീവിതത്തില്‍ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന കുറിപ്പോടെയാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു.

എ.ആര്‍. റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസുദ്ദീന്‍ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്. ഖദീജയുടെയും റിയാസുദ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സിനിമാ – സംഗീത രംഗത്തെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. യന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്മാന്റെ സംഗീതത്തില്‍ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാന്‍ പിന്നണി ഗാനരംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News