ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ( Child ) അമ്മയെയും ( Mother ) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിൽ തീർത്ഥിക്കോട്ട് കുനിയിൽ നിവേദിൻ്റെ ഭാര്യ ജോസ്‌ന (25) യെയും, മകൻ ധ്രുവിനെയുമാണ് ശനിയാഴ്ച്ച പുലർച്ചെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ ധ്രുവിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിൽ ജോസ്‌നയ്ക്ക് മനസിക പ്രയാസമുള്ളതായും പ്രദേശവാസികൾ പറയുന്നു. സെൻ്റർ മനേക്കര ജോഷിത്ത് നിവാസിൽ വലിയകാവിൽ ജനാർദ്ദനൻ്റെയും സുമതിയുടെയും മകളാണ്.
സഹോദരങ്ങൾ: ജോഷിത്ത്, ജിഷിന. ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലെക്ക് മാറ്റി. ചൊക്ലി സി.ഐ സി ഷാജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.