നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പന്തളത്താണ് സംഭവം നടന്നത്. ശരീരത്തിൽ പരിക്കേറ്റ് പാടുകൾ കൊലപാതക സംശയമുണർത്തുന്നതായി പൊലീസ് പറഞ്ഞു
രാവിലെ 7 മണിയോടെ ആണ് പത്തനംതിട്ട പന്തളത്ത് കുന്നുകുഴിയ്ക്ക് സമീപമുള്ള വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത് . വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വിവരത്തെ തുടർന്ന് , സ്ഥലത്തെത്തിയ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ മുളക്കുഴ സ്വദേശിയായ വർഗീസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിനടുത്ത് നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തി.
ഇയാളുടെ ശരീരത്തിൽ പലയിടങ്ങളിലായി ക്ഷതമേറ്റ നിലയിലുള്ള മുറിവുകൾ കാണപ്പെട്ടിട്ടുണ്ട്. മുങ്ങി മരണത്തിനുള്ള സാധ്യതയില്ലെന്ന് പറയുന്ന പൊലീസ് , എന്നാൽ ശരീരത്തിലുള്ള പരിക്കുകളിൽ സംശയം ജനിപ്പിക്കുന്നതായാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം അടുത്തുള്ള പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് ഇയാളും നാട്ടുകാരിൽ ചിലരുമായി സംഘർഷം നടന്നതായും ദൃസാക്ഷികൾ പറയുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അബ്കാരി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ശിക്ഷയനുഭവിച്ച വന്ന ആളാണ് മരിച്ച വർഗീസ്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.