Dr, Jo Joseph : ഡോ. ജോ ജോസഫിനെ കുറിച്ചുള്ള വ്യക്തി കേന്ദ്രീകൃത ആരോപണങ്ങള്‍ക്കെതിരെ സി പി ഐ എം

തൃക്കാക്കരയിലെ ( Thrikkakkara ) എല്‍ ഡി എഫ് ( LDF ) സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വ്യക്തി കേന്ദ്രീകൃത ആരോപണങ്ങള്‍ക്കെതിരെ സി പി ഐ എം രംഗത്ത്. വ്യക്തിപരമായ ആരോപണങ്ങളല്ലാതെ രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാന്‍ യു ഡി എഫ് ( UDF ) തയ്യാറാകണമെന്ന് എ വിജയരാഘവനും പി രാജീവും.

ഇടതു സ്ഥാനാര്‍ഥിക്കെതിരെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് സഭയുമായി ബന്ധിപ്പിച്ച് കോണ്‍ഗ്രസ്സ് ദുരാരോപണമുന്നയിക്കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.അതേ സമയം വികസനം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് പി രാജീവും രംഗത്തെത്തി.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് മണ്ഡലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് വ്യക്തി കേന്ദ്രീകൃത ആരോപണങ്ങളിലേക്ക് കോണ്‍ഗ്രസ്സ് കടന്നത്.സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിനു പിന്നില്‍ സഭയുടെ ഇടപെടലുണ്ടെന്നായിരുന്നു പ്രതിക്ഷനേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവരുടെ ആരോപണം.

എന്നാല്‍ രാഷ്ട്രീയം പറഞ്ഞ് വോട്ടുതേടാന്‍ കഴിയാത്തതിനാലാണ് സഹതാപതരംഗം ലക്ഷ്യമിട്ടും വ്യക്തി കേന്ദ്രീകൃത ആരോപണങ്ങളുന്നയിച്ചും കോണ്‍ഗ്രസ് പ്രചരണം നടത്തുന്നതെന്ന് സി പി ഐ എം നേതാക്കള്‍ വിമര്‍ശിച്ചു.സഹതാപ തരംഗത്തിന്റെ കാലം കഴിഞ്ഞെന്നും രാഷ്ട്രീയം പറഞ്ഞ് വോട്ട്‌തേടാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണമെന്നും സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍ പറഞ്ഞു.

മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സഭയുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ്സ് ദുരാരോപണമുന്നയിക്കുന്നതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. അതേസമയം സഭയെ അനാവശ്യമായി വലിച്ചിഴച്ച് സഭാ നേതൃത്വത്തെ അപഹസിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചതെന്ന് പി രാജീവ് പറഞ്ഞു.ഇടതു സ്ഥാനാര്‍ഥിയായ ഡോ.ജോ ജോസഫ് സേവനം ചെയ്യുന്ന ആശുപത്രിയെപ്പോലും കോണ്‍ഗ്രസ്സ് അപമാനിച്ചുവെന്നും പി രാജീവ് വിമര്‍ശിച്ചു.

Dr Jo Joseph : ഡോ. ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കോണ്‍ഗ്രസ്

സഭാനേതൃത്വവും വിമര്‍ശനമുയര്‍ത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കോണ്‍ഗ്രസ് ( Congress ). നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണമാണിതെന്ന് രമേശ് ചെന്നിത്തലയും ആരോപണം തെറ്റെന്ന് ഡൊമിനിക് പ്രസന്‍റേഷനും‍. ഇതോടെ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കം ശക്തി പ്രാപിക്കുകയാണ്.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഭാസ്ഥാനാര്‍ത്ഥിയാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉദ്ദേശം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ പ്രതികരണത്തില്‍ വ്യക്തമായിരുന്നു.

ഇത് ഏറ്റെടുത്ത് കോണ്‍ഗ്രസ് സൈബര്‍ അണികള്‍ സോഷ്യല്‍ മീഡിയയിലും ക്യാംപയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ സഭാനേതൃത്വം തന്നെ രംഗത്തെത്തിയതോടെ പ്രചാരണം മടക്കി പിന്‍വലിയുകയാണ് കോണ്‍ഗ്രസ്.

സതീശപക്ഷത്തിനെതിരായ മുന കൂര്‍പ്പിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ ഇന്നത്തെ പ്രതികരണം. നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണമാണിതെന്നും സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടുവെന്ന ആരോപണം തെറ്റെന്ന് ഡൊമിനിക് പ്രസൻറേഷനും പ്രതികരിച്ചു. അങ്ങനെയൊരു ആരോപണം കോൺഗ്രസിനില്ല. അത് ബിജെപി പ്രചരിപ്പിക്കുന്ന ആരോപണം മാത്രമാണ്.

സഭ ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ഡൊമിനിക് പ്രസൻ്റേഷൻ വ്യക്തമാക്കി. പ്രചാരണങ്ങളുടെ മുനയൊടിയുന്നതിനൊപ്പം തെരഞ്ഞെടുപ്പ് കാലത്തും തുടരുന്ന ഗ്രൂപ്പ് തര്‍ക്കവും കോണ്‍ഗ്രസിനെ വലയ്ക്കുമെന്നുറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News