SSLC Result : ജൂണ്‍ പതിനഞ്ചോടെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

ജൂണ്‍ 15 ( June 15 ) ഓടെ എസ്എസ്എല്‍സി ( SSLC)  ഫലവും ( exam Result ) ജൂണ്‍ 20 ന് ഹയര്‍ സെക്കന്ററി ( Higher Secondary ) ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ( v Sivankutty )\

ഹയർ സെക്കന്‍ററി കെമിസ്ട്രി ഉത്തരക്കടലാസുകൾ പുതിയ ഉത്തരസൂചിക വച്ച് മൂല്യനിർണയം നടത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.  15 അംഗ വിദഗ്ധ സമിതി ചേർന്ന് പുതിയ ഉത്തരസൂചിക തയ്യാറാക്കും. വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വൈകരുത് എന്നത്കൊണ്ടാണ് സർക്കാർ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. വിവാദമുണ്ടാക്കി അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ പ്രവർത്തനമെന്നും മന്ത്രി വിമർശിച്ചു.

ക‍ഴിവുള്ള അധ്യാപകരാണ് ഹയർ സെക്കന്‍ററി കെമിസ്ട്രി ഉത്തരസൂചിക തയ്യാറാക്കിയത്. തെരഞ്ഞെടുത്ത അധ്യാപകർ ഉത്തര സൂചിക പരിശോധിച്ചാണ് അന്തിമ രൂപം നൽകിയത്. ഉത്തരസൂചിക പ്രസിദ്ധീകരിച്ചപ്പോൾ അധ്യാപകർ പരാതി അറിയിച്ചില്ല.

എന്നാൽ മുല്യനിർണയം തുടങ്ങിയപ്പോ‍ഴാണ് ബഹിഷ്കരണവുമായി അധ്യാപകർ എത്തിയത്. സർക്കാരിന് പി‍ഴവ് സംഭവിച്ചിട്ടില്ല. പക്ഷെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വൈകരുത് എന്നത്കൊണ്ടാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കുന്ന തയ്യാറാക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ഒരു വിഭാഗം അധ്യാപകർ സമൂഹ മാധ്യമം വ‍ഴി തെറ്റായ പ്രചരണം നടത്തി അധ്യാപകർ രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ആശങ്കപ്പെടുത്തുന്നു. ഇതിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News