Ramesh Chennithala : കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണം; തുറന്നടിച്ച് ചെന്നിത്തല

കോണ്‍ഗ്രസില്‍ ( Congress )  സമൂല മാറ്റം വേണമന്ന് ചിന്തന്‍ ശിബിര്‍ ഉപസമിതിയില്‍ രമേശ് ചെന്നിത്തല ( Ramesh Chennithala ). ഡിസിസികള്‍ പുനഃസംഘടിപ്പിക്കണമെന്നും എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാതലത്തിലും മാറ്റങ്ങള്‍ ഉണ്ടായാലേ കോണ്‍ഗ്രസിന് ശക്തപ്പെടാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി.

രാജസ്ഥാനിലെ ( Rajasthan ) ഉദയ്പ്പൂരില്‍ അടുത്ത ആഴ്ച ചേരുന്ന ചിന്തന്‍ ശിബിരിന് മുന്നോടിയായി ചേര്‍ന്ന ഉപസമിതിയിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശങ്ങള്‍. സംഘടനാപരമായും രാഷ്ട്രീയമായും ശക്തിപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് അടിമുടി മാറണം.

ഘടനപരമായ മാറ്റങ്ങളും ഉണ്ടാകണം. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. ഒന്ന്. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. രണ്ട്. ഓരോ തലത്തിലെയും ഭാരവാഹികളുടെ എണ്ണം പാര്‍ട്ടി ഭരണഘടനയില്‍ കൃത്യമായി രേഖപ്പെടുത്തണം. മൂന്ന്. ജില്ലി അടിസ്ഥാനത്തിലല്ല, 30 ലക്ഷം ജനസംഖ്യക്ക് ഒരു ഡി.സി.സി എന്ന നിലയില്‍ മാറ്റങ്ങള്‍ വേണം. നാല്. നിലവിലെ ഡി.സി.സികള്‍ പുനഃസംഘടിപ്പിക്കണം. അഞ്ച്. ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള പിസിസിക്ക് നല്‍കണം. ആറ്. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50 ഇം വലിയ സംസ്ഥാനങ്ങളില്‍ 100 ആക്കി നിജപ്പെടുത്തണം. എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം 30 ആക്കി ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ പാര്‍ടി മുന്നോട്ടുപോകണം. ഒരു ഭാരതയാത്രയിലൂടെ പാര്‍ടിക്ക് പുതുജീവന്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി മുന്‍കയ്യെടുക്കണമെന്ന നിര്‍ദ്ദേശവും ചെന്നിത്തല മുന്നോട്ടുപോകുന്നു. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ആറ് ഉപസമിതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഉപസമിതികള്‍റിപ്പോര്‍ട്ടിന്റെ അഠിസ്ഥാനത്തിലാകും ചിന്തന്‍ ശിബിരിലെ ചര്‍ച്ചകള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News