CBI 5: ക്യാമറയ്ക്ക് പിന്നില്‍ ചിരിച്ചാസ്വദിച്ച് അയ്യരും വിക്രമും; ‘സിബിഐ 5’ മേക്കിംഗ് വീഡിയോ

തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി(Mammootty) ചിത്രം ‘സിബിഐ ദി ബ്രെയിനി’ന്റെ(CBI 5- The Brain) മേക്കിങ് വീഡിയോ പുറത്ത് വിട്ടു. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ജഗതി ശ്രീകുമാര്‍,(Jagathy Sreekumar) സൗബിന്‍ ഷാഹിര്‍(Soubin Shahir), രമേശ് പിഷാരടി(Ramesh Pisharody), രഞ്ജി പണിക്കര്‍(Ranji Panikkar), എസ് എന്‍ സ്വാമി(S N Swami) തുടങ്ങിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒക്കെയും വീഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുണ്ട്.

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയില്‍ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സിനിമാസ്വാദകര്‍.ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരം പേയാട് ജഗതിയുടെ വസതിയില്‍ വെച്ച് കേക്ക് മുറിച്ചാണ് സിനിമയുടെ വിജയം ആഘോഷിച്ചത്.

കെ മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എന്‍ സ്വാമിയാണ്. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടത്തോടെയാണ് സിനിമ റിലീസ് ചെയ്തത്. സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍ സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍സിറിള്‍ കുരുവിള, കോസ്റ്റ്യൂംസ്റ്റെഫി സേവ്യര്‍, മേക്കപ്പ്പ്രദീപ് രംഗന്‍, സ്റ്റില്‍സ്സലീഷ് കുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News