കര്‍ണാടകയിലെ ( Karnataka ) ചിത്രദുര്‍ഗയില്‍ സെക്സ് റാക്കറ്റ് ( Sex Racket )പിടിയില്‍. ഇവരുടെ കെണിയിലകപ്പെട്ട 12 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച പെണ്‍കുട്ടികളെയാണ് രക്ഷിച്ചത്. ഹോട്ടല്‍ മാനേജറായ സ്ത്രീ ഉള്‍പ്പെടെ നടത്തിപ്പുകാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിത്രദുര്‍ഗയിലെ പ്രജ്വാല്‍ എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ശുചിമുറിയുടെ അകത്തുനിന്ന് രഹസ്യ വാതില്‍ ഒരുക്കിയാണ് ആളുകളെ കടത്തിവിട്ടിരുന്നത്. രഹസ്യ വാതിലിലും ശുചിമുറിയുടെ ചുമരിലും ഒരേ നിറത്തിലുള്ള ടൈല്‍ പതിച്ചിരുന്നു. ഒരാള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന വലിപ്പമാണ് വാതിലിന് ഉണ്ടായിരുന്നത്.
പിടിയിലായ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്.
ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേ പട്ടണത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്ന് മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി.
രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രജ്വാല്‍ ഹോട്ടലിന്റെ രണ്ടാം നിലയിലാണ് രഹസ്യഅറ പ്രവര്‍ത്തിച്ചിരുന്നത്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.